പിന്നാമ്പുറ കഥകളിലേയ്ക്കു ഒരു ഒളിച്ചുനോട്ടം
മനുഷ്യന്റെ ഒരു പൊതുപ്രകൃതിയാണ് ചുഴിഞ്ഞുനോട്ടം. നമ്മള്‍ മലയാളികള്‍ക്ക് ഈ കഴിവ് ദൈവം വാരിക്കോരി നല്‍കിയിട്ടുണ്ടന്നു തോന്നുന്നു. വിദേശ വിനോദസഞ്ചാരികള്‍ പലപ്പോഴും മലായാളികളുടെ ഈ സ്വഭാവത്തെക്കുറിച്ചു പറഞ്ഞ് പരിതപിക്കാറുണ്ട് എന്നതു സത്യമാണ്. കാരണം അവര്‍ നേരിടേണ്ടി വന്നിട്ടുള്ള ചുഴിഞ്ഞു നോട്ടങ്ങള്‍ അശ്ലീലൈംഗികതയില്‍ പൊതിഞ്ഞതായതുകൊണ്ടാണ്. എന്നാല്‍ ഇതിനുമപ്പുറം ഒരു പ്രബുദ്ധമായ സമൂഹം എന്ന നിലയിലും നാം ഈ കഴിവ് ഉപയോഗിക്കാറുണ്ട്. ഞാന്‍ ഇവിടെ പറഞ്ഞുവരുന്നതും ആ അര്‍ഥത്തിലുള്ള ചുഴിഞ്ഞുനോട്ടത്തെക്കുറിച്ചാണ്.
അതെ, എന്തിനെക്കുറിച്ചു കേട്ടാലും അറിഞ്ഞാലും നാം പൂര്‍ണമായി വിശ്വസിക്കാറില്ല, നേരിട്ടുകണ്ടാലേ ബോധ്യമാവൂ. എന്നല്ല, നേരിട്ടുകണ്ടാല്‍പ്പോലും കണ്ട സംഭവത്തിന്റെ ഉള്‍വശങ്ങളിലേക്ക് ഇറങ്ങിച്ചെന്നങ്കിലേ നമുക്കു തൃപ്തിയാവൂ.. അതിനായ് എത്ര റിസ്‌ക് എടുക്കാനും പലപ്പോഴും തയ്യാറാവാറുണ്ട്.
വാര്‍ത്തകള്‍ അസത്യങ്ങളും അര്‍ഥസത്യങ്ങളും നിറം ചേര്‍ക്കപ്പെട്ടതുമായി മാറുന്ന വര്‍ത്തമാനകാല പരിസരത്ത്. അറിഞ്ഞ വാര്‍ത്തകളുടെ, സംഭവങ്ങളുടെ വസ്തുതകളിലേക്ക് പിന്നാമ്പുറ കഥകളിലേയ്ക്കു ഒരു ഒളിച്ചുനോട്ടത്തിനു മുതിരുകയാണ് ഈ വാറോലയിലൂടെ..............
No comments:
Post a Comment